
കുവൈത്ത് സിറ്റി: ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാര്യയുടെ കാറിൽ മയക്കുമരുന്ന് വെച്ച് അവരെ കുടുക്കാൻ ശ്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഒരു ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായത്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡയറക്ടറേറ്റ് ആണ് പ്രതിയെ പിടികൂടിയത്.
ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പ്രതികാര നടപടിയായിട്ടാണ് ഇയാൾ ഭാര്യയുടെ കാറിൽ ഒരു ബാഗ് മെത്താംഫെറ്റാമൈൻ വെച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായ റിപ്പോർട്ട് നൽകൽ, പൊതുസമാധാനം തകർക്കൽ, നിയമവിരുദ്ധ മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഭാര്യയുമായുള്ള വ്യക്തിപരമായ വഴക്കുകളാണ് ഈ ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രവാസി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അധികൃതർ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാൾ എവിടെ നിന്ന് മയക്കുമരുന്ന് സ്വന്തമാക്കി എന്നതുൾപ്പെടെയുള്ള എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ