വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രവാസി അറസ്റ്റിലായി; മുന്നറിയിപ്പുമായി പൊലീസ്

By Web TeamFirst Published Apr 6, 2020, 12:10 PM IST
Highlights

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന പ്രസ്താവനയും പൊലീസ് പുറത്തിറക്കി. ഇത്തരക്കാര്‍ക്ക് ഫെഡറല്‍ ഐ.ടി നിയമ പ്രകാരം കഠിനമായ ശിക്ഷകളാണ് ലഭിക്കുകയെന്നും പൊലീസ് അറിയിച്ചു. 

ദുബായ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് ദുബായില്‍ പ്രവാസി അറസ്റ്റിലായി. പൊതുസമൂഹത്തില്‍ ഭീതി പരത്തുന്ന തരത്തില്‍ ചില വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ചെയ്തതിനാണ് നടപടി.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന പ്രസ്താവനയും പൊലീസ് പുറത്തിറക്കി. ഇത്തരക്കാര്‍ക്ക് ഫെഡറല്‍ ഐ.ടി നിയമ പ്രകാരം കഠിനമായ ശിക്ഷകളാണ് ലഭിക്കുകയെന്നും പൊലീസ് അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും പൊതുസമൂഹത്തില്‍ ഭീതി പരത്തുകയും ചെയ്യുന്നതിനായി വാര്‍ത്തകളോ അഭ്യൂഹങ്ങളോ പ്രസ്താവനകളോ പ്രചരിപ്പിക്കുന്നതിനെതിരെ ഈ നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുക. വ്യാജ വാര്‍ത്തകളെ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് മൊബൈല്‍ ആപ് വഴിയോ e-crime.ae പ്ലാറ്റ്ഫോം വഴിയോ വിവരമറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!