ജോലിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു

By Web TeamFirst Published Aug 29, 2021, 8:44 PM IST
Highlights

30 വർഷമായി സൗദിയിൽ പ്രവാസിയായ ഇയാൾ ബാർബർ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. 

റിയാദ്: സൗദിയിൽ ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഇന്ത്യൻ തൊഴിലാളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സൗദിയിലെ ഹായിൽ പട്ടണത്തിൽ മുംബൈ സഞ്ജയ് ഗാന്ധി നഗർ സ്വദേശി മോയിൻ ഇസ്മായിൽ (52) ആണ് മരിച്ചത്. 

30 വർഷമായി സൗദിയിൽ പ്രവാസിയായ ഇയാൾ ബാർബർ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. പിതാവ്: മുഹമ്മദ് ഇസ്മായിൽ. മാതാവ്: തൗയ്യിബ. ഭാര്യ: റിസ്‌വാന ബാനു. മകൾ: സൽ‍മ. മൃതദേഹം സൗദിയിൽ ഖബറടക്കും.

click me!