കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

By Web TeamFirst Published Jul 28, 2021, 8:41 PM IST
Highlights

അപകടത്തെ കുറിച്ച് വിവരം ലഭിച്ച അടിയന്തര മെഡിക്കല്‍ സേവന വിഭാഗം സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസിയായ ഡെലിവറി സര്‍വീസ് ജീവനക്കാരന്‍ മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. റുമൈത്തിയയില്‍ ഇദ്ദേഹം സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  

അപകടത്തെ കുറിച്ച് വിവരം ലഭിച്ച അടിയന്തര മെഡിക്കല്‍ സേവന വിഭാഗം സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!