വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

Published : Oct 27, 2020, 11:11 PM IST
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

Synopsis

നിര്‍ത്തിയിട്ട കാറിനരികെ ഫോണ്‍ വിളിച്ചുകൊണ്ടു നിന്നപ്പോള്‍ നിയന്ത്രണം വിട്ടുവന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)ആണ് മരിച്ചത്. തബൂക്-മദീന റോഡില്‍ കഴിഞ്ഞ 12നാണ് വാഹനാപകടം ഉണ്ടായത്.

നിര്‍ത്തിയിട്ട കാറിനരികെ ഫോണ്‍ വിളിച്ചുകൊണ്ടു നിന്നപ്പോള്‍ നിയന്ത്രണം വിട്ടുവന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദലിയെ തബൂക് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പിതാവ്: പരേതനായ ഷെയ്ഖ് മുഹമ്മദ്, മാതാവ്: ഫരീദ ബീഗം, ഭാര്യ: സുലൈഖ ബീഗം, മക്കള്‍: ഷഹാന ബീഗം, ശബാന, അഫ്‌സാന.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം പരിഹരിക്കും; പ്രവാസികളുടെ ക്ഷേമത്തിന് പ്രഥമ പരിഗണനയെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ
ഒരാഴ്ചയ്ക്കിടെ 29,000ത്തിലധികം ട്രാഫിക് നിയമ ലംഘനങ്ങൾ; പരിശോധന ശക്തമാക്കി കുവൈത്ത് അധികൃതർ