നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനൊരുങ്ങി ഒമാന്‍

By Web TeamFirst Published Sep 29, 2021, 1:14 PM IST
Highlights

വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് ഇതിനോടകം തന്നെ ദീര്‍ഘകാല വിസ ലഭിച്ചു. ബുധനാഴ്‍ച ഇവര്‍ വിസ ഏറ്റുവാങ്ങി. ഈ ചടങ്ങില്‍ വെച്ചാണ് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

മസ്‍കത്ത്: ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ( long-term visas) ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം (Ministry of Commerce, Industry and Investment Promotion) ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് (Investor Residency Programme) തുടക്കംകുറിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് ഇതിനോടകം തന്നെ ദീര്‍ഘകാല വിസ ലഭിച്ചു. ബുധനാഴ്‍ച ഇവര്‍ വിസ ഏറ്റുവാങ്ങി. ഈ ചടങ്ങില്‍ വെച്ചാണ് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഒമാന്റെ വിഷന്‍ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ ലഭ്യമാക്കാനും  ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്‍ടാവ് ഖാലിദ് അല്‍ ശുഐബി പറഞ്ഞു. ഒമാനില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. പിന്നീട് ഇതിന്റെ കാലാവധി നീട്ടി നല്‍കുകയും ചെയ്യും. 

click me!