വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Published : Oct 12, 2021, 09:15 PM IST
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Synopsis

മൂന്ന് മാസം മുമ്പ് ഇദ്ദേഹം ഓടിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും മസ്തിഷ്ക്കാഘാതം സംഭവിക്കുകയുമായിരുന്നു. 

റിയാദ്: സൗദി അറേബ്യയിലുണ്ടായ (Saudi Arabia) വാഹനാപകടത്തില്‍ മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി സ്വദേശി മരിച്ചു (Expat died). കമീലൻസ് മുത്തുസ്വാമി (63) എന്നയാളാണ് ഖസീം പ്രവിശ്യയിലെ ആശുപത്രിയിൽ മരിച്ചത്. ഈ മാസം 18ന് കൊച്ചി വഴി അദ്ദേഹത്തെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം. 

മൂന്ന് മാസം മുമ്പ് ഇദ്ദേഹം ഓടിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും മസ്തിഷ്ക്കാഘാതം സംഭവിക്കുകയുമായിരുന്നു. അപകടം സംഭവിച്ചയുടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം അവിടെനിന്നും അൽ-റസ്‌ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സാമൂഹിക പ്രവർത്തകൻ ഹരിലാലും ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലികയും ചേർന്നാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ