മൂന്നുവര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഇത്തവണ ബിഗ് ടിക്കറ്റിലൂടെ പ്രവാസി വനിതയ്ക്ക് രണ്ടു കോടി

Published : Jun 15, 2021, 07:48 PM ISTUpdated : Jun 15, 2021, 07:50 PM IST
മൂന്നുവര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഇത്തവണ ബിഗ് ടിക്കറ്റിലൂടെ പ്രവാസി വനിതയ്ക്ക് രണ്ടു കോടി

Synopsis

ഒരു കൂട്ടം സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് എല്ലാ മാസവും ക്രിസ്റ്റീന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നത്. ഓരോ മാസവും ഓരോരുത്തരുടെ പേരില്‍ ബിഗ് ടിക്കറ്റ് വാങ്ങും. ഈ മാസം ക്രിസ്റ്റീന്റെ ഊഴമായിരുന്നു. ഇതനുസരിച്ച് മേയ് 28ന് അവര്‍ വാങ്ങിയ ടിക്കറ്റ് ഭാഗ്യം സമ്മാനിച്ചു.

അബുദാബി: ബിഗ് ടിക്കറ്റിന്റെ 228-ാമത് തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഫിലിപ്പീന്‍സ് സ്വദേശി. അല്‍ ഐനില്‍ താമസിക്കുന്ന ക്രിസ്റ്റീന്‍ ബെര്‍ണാഡോയാണ് ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സമ്മാനമായി നേടിയത്. ഇവര്‍ വാങ്ങിയ 317768 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ബിഗ് ടിക്കറ്റിന്റെ ഉപഭോക്താവായ ക്രിസ്റ്റീന്‍ എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഇതുവരെ നറുക്കെടുപ്പില്‍ പങ്കെടുത്തത്. ഒടുവില്‍ ജൂണ്‍ മൂന്നിന് നടന്ന നറുക്കെടുപ്പിലൂടെ ക്രിസ്റ്റീന്റെ സ്വപ്‌നം സഫലമായി. ഒരു കൂട്ടം സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് എല്ലാ മാസവും ക്രിസ്റ്റീന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നത്. ഓരോ മാസവും ഓരോരുത്തരുടെ പേരില്‍ ബിഗ് ടിക്കറ്റ് വാങ്ങും. ഈ മാസം ക്രിസ്റ്റീന്റെ ഊഴമായിരുന്നു. ഇതനുസരിച്ച് മേയ് 28ന് അവര്‍ വാങ്ങിയ ടിക്കറ്റ് ഭാഗ്യം സമ്മാനിച്ചു.

ജൂണ്‍ മൂന്നിന് വൈകുന്നേരം സമ്മാനവിവരം അറിയിക്കാനായി ക്രിസ്റ്റീനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധിയുടെ ഫോണ്‍ കോളെത്തി. 'പലചരക്കു കടയില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധിയുടെ ഫോണ്‍ കോള്‍ ലഭിച്ചത്. ഏതെങ്കിലും ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നോ എന്ന ബിഗ് ടിക്കറ്റ് പ്രതിനിധിയുടെ ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി നല്‍കിയത്. വിജയിച്ച വിവരം അറിയിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് അഭിനന്ദനങ്ങള്‍ അറിയിച്ച് ബിഗ് ടിക്കറ്റിന്റെ ഇ മെയില്‍ സന്ദേശം ലഭിച്ചു. ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എന്റെ പേര് കൂടി കണ്ടതോടെയാണ് വിജയിയെന്ന് ഉറപ്പിച്ചത്. സന്തോഷം കൊണ്ട് കരച്ചിലിന്റെ വക്കിലെത്തി. പലചരക്ക് കടയിലായതിനാല്‍ കരയാതെ പിടിച്ചുനിന്നു'- ക്രിസ്റ്റീന്‍ പറഞ്ഞു.

14 പേരുമായി ചേര്‍ന്നാണ് ക്രിസ്റ്റീന്‍ ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ തന്നെ സമ്മാനത്തുക ടിക്കറ്റ് വാങ്ങാന്‍ ഓരോരുത്തരും നല്‍കിയ പണത്തിന് അനുസരിച്ച് പങ്കുവെക്കും. നാട്ടിലുള്ള തന്റെ കുടുംബത്തിന് നല്ലൊരു തുക അയച്ച് നല്‍കാനാണ് ക്രിസ്റ്റീന്റെ തീരുമാനം. ജീവിതത്തില്‍ ഇത്രയും നല്ല അവസരം തനിക്ക് സുഹൃത്തുക്കള്‍ക്കും നല്‍കിയ ബിഗ് ടിക്കറ്റിന് അവര്‍ നന്ദി പറഞ്ഞു. 

'ഈ വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റിനോട് വളരെയധികം നന്ദിയുണ്ട്. ഇത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സഹായകമാകും. എന്റെ കൂടെ വിജയികളായ എല്ലാവരുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ഇപ്പോള്‍ തന്നെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കൂ എന്നാണ് എല്ലാവരോടും പറയാനുള്ളത്. ഞങ്ങളെ പോലെ നിങ്ങള്‍ക്കും വിജയികളാകാനും അതിലൂടെ കുടുംബത്തിനെ സഹായിക്കാനും സാധിക്കും. ഒരിക്കലും പ്രതീക്ഷ കൈവിടരുത്, എല്ലാ തുരങ്കത്തിലും അവസാനം വെളിച്ചം കാണുമെന്നത് ഉറപ്പാണ്'- ക്രിസ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു. 

ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കി ഇത്തവണ കോടീശ്വരനാവാനുള്ള ഒരു അവസരമൊരുക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു