
റിയാദ്: ഇന്ത്യൻ ഡോക്ടർ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തെക്കൻ സൗദിയിലെ അബഹയിലെ അസീർ മെഡിക്കൽ കോളേജിൽ ബ്രെയിൻ ആൻഡ് ന്യൂറോ സർജനായിരുന്ന ബിഹാർ പാറ്റ്ന സ്വദേശി ഡോ. അരുൺകുമാർ പ്രസാദ് (66) ആണ് മരിച്ചത്. അസീർ മെഡിക്കൽ കോളജിൽ 10 വർഷത്തോളമായി സേവനം അനുഷ്‍ഠിക്കുകയായിരുന്നു.
രോഗബാധിതനായി ആശുപത്രിയിലായ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് ഭാര്യ രേഖാപ്രസാദും മകൾ ഡോ. റോഷ്നിയും സൗദിയിൽ എത്തിയെങ്കിലും അതിന് മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. മറ്റൊരു മകൾ രശ്‍മിയും മകൻ അഖിലും നാട്ടിലാണ്. മരണാനന്തര നടപടികൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ അംഗങ്ങളായ ഹനീഫ് മഞ്ചേശ്വരവും ഡോ. ഖുർശിദ് ഖാൻ കാശ്‍മീരും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam