
ജിദ്ദ: സൗദിയില്‍ കൊവിഡ് ബാധിച്ച് പ്രവാസി എഞ്ചിനീയര്‍ മരിച്ചു. സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് ഇലക്ട്രിക്കല്‍ എഞ്ചിനീയറായ മുഹമ്മദ് അസ്ലം ഖാന്‍(51)ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ്.
മക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2005 മുതല്‍ കുടുംബസമേതം മക്കയില്‍ താമസിച്ച് വരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജിദ്ദയിലേക്ക് താമസം മാറിയത്. മാര്‍ച്ച് 12നാണ് അവസാനമായി ജിദ്ദയിലെത്തി കുടുംബത്തെ കണ്ടത്. പിന്നീട് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ മക്കയില്‍ തുടരുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഏപ്രില്‍ മൂന്നിന് മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
മക്കയിലാണ് മൃതദേഹം ഖബറടക്കുന്നത്. കുടുംബം ജിദ്ദയില്‍ ക്വാറന്റൈനില്‍ ആയതിനാല്‍ ഇവര്‍ക്ക് മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ല. ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam