കുവൈത്തില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published : Jul 27, 2020, 06:34 PM IST
കുവൈത്തില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

കെട്ടിടത്തിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രലായത്തിലെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 36കാരനായ യുവാവാണ് കബദ് ഏരിയയില്‍ ആത്മഹത്യ ചെയ്തതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രലായത്തിലെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷന്‍, ക്രിമിനല്‍ എവിഡന്‍സ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഗരത്തിന്‍റെ സമഗ്രമായ ഡിജിറ്റൽ പകർപ്പ്! 'ദുബായ് ഡിജിറ്റൽ ട്വിൻ പ്ലാറ്റ്‌ഫോം' ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ
'ഞങ്ങളുടെ ശക്തമായ പിന്തുണയും വെളിച്ചവും'; ഷാർജ ഭരണാധികാരിക്ക് ഹൃദ്യമായ ജന്മദിനാശംസയുമായി മകൾ, കയ്യടിച്ച് സോഷ്യൽ മീഡിയ