എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി കാറിടിച്ച് മരിച്ചു

Published : Feb 15, 2024, 06:19 PM IST
എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി കാറിടിച്ച് മരിച്ചു

Synopsis

റോഡ് മുറിച്ചുകടക്കവേ മുംബൈ സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കവേ മുംബൈ സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. മുംബൈ താന സ്വദേശി ശൈഖ് മുഹമ്മദ് തൽഹ (62) ആണ് ഞായറാഴ്ച ജിദ്ദ ഫൈസലിയ്യയിൽ മുറബ്ബ പാലത്തിന് സമീപം കാറിടിച്ച് മരിച്ചത്. അമീർ ഫൈസൽ സ്ട്രീറ്റ് മുറിച്ചു കടക്കുമ്പോഴാണ് ഇൻജാസ് മണി എക്‌സ്‌ചേഞ്ചിനു മുന്നിൽ സർവീസ് റോഡിൽ അതി വേഗത്തിലെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. 

വൈകുന്നേരം അഞ്ചരയോടെ നടന്ന അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം രാത്രി പത്തരയോടെ കിംഗ് ഫഹദ് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ദീർഘകാലമായി അൽ മദീന പ്രസിൽ ജീവനക്കാരനായിരുന്ന തൽഹ റിട്ടയറായി റമദാന് ശേഷം എക്‌സിറ്റിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഇഷ്‌റത്ത് ജഹാൻ. രണ്ട് പെൺമക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകീട്ട് ജിദ്ദ ഫൈസലിയ്യിയ മഖ്ബറയിൽ ഖബറടക്കി.

ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒഴാഴ്ച മുമ്പ്; താമസസ്ഥലത്ത് പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം