അനുമതിയില്ലാതെ തയ്യൽ ജോലികള്‍ ചെയ്‍ത പ്രവാസികള്‍ അറസ്റ്റിലായി

By Web TeamFirst Published Jul 6, 2021, 6:15 PM IST
Highlights

താമസസ്ഥലത്ത് നിയമ വിരുദ്ധമായി വാണിജ്യ പ്രവർത്തനങ്ങൾ  നടത്തിയതിന് ഇവര്‍ക്കെതിരെ നടപടികൾ സ്വീകരിച്ചു.

മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി താമസസ്ഥലത്ത് തയ്യൽ ജോലികള്‍ ചെയ്‍തുവന്നിരുന്ന വിദേശികൾ പിടിയിലായി. ഖുറിയാത്ത്  വിലായത്തിൽ റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെ മസ്‍കത്ത് നഗരസഭ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.  

അൽ-ജെനിൻ  പ്രദേശത്തെ ഒരു വീട്  കേന്ദ്രികരിച്ചായിരുന്നു തയ്യൽ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നതെന്ന്  നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ  പറയുന്നു. താമസസ്ഥലത്ത് നിയമ വിരുദ്ധമായി വാണിജ്യ പ്രവർത്തനങ്ങൾ  നടത്തിയതിന് ഇവര്‍ക്കെതിരെ നടപടികൾ സ്വീകരിച്ചുവെന്നും നഗരസഭയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

click me!