Latest Videos

ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് വിലക്ക്

By Web TeamFirst Published Jan 24, 2021, 3:57 PM IST
Highlights

ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ സ്ഥാപനങ്ങളിലെ വില്‍പ്പന, അക്കൗണ്ടിങ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, സാധനങ്ങള്‍ തരംതിരിക്കല്‍ എന്നീ ജോലികളിലും വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്‍ഷുറന്‍സ് കമ്പനികളിലെയും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെയും ഫിനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ ആദ്യത്തെ വിഭാഗം. ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ സ്ഥാപനങ്ങളിലെ വില്‍പ്പന, അക്കൗണ്ടിങ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, സാധനങ്ങള്‍ തരംതിരിക്കല്‍ എന്നീ ജോലികളിലും വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കാര്‍ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റ്, കാര്‍ ഏജന്‍സികളിലെ പഴയതും പുതിയതുമായ വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളും കാര്‍ ഏജന്‍സികളിലെ പുതിയ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പനയുമായി ബന്ധപ്പെട്ട തസ്തികകള്‍ എന്നിവയിലും വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ഞായറാഴ്ച പുറത്തിറക്കിയ മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കുന്നു. 
 

click me!