തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികള്‍ അരലക്ഷത്തിലധികം; നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ 3 ലക്ഷം കടന്നു

Published : Apr 30, 2020, 10:34 AM ISTUpdated : Apr 30, 2020, 10:50 AM IST
തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികള്‍ അരലക്ഷത്തിലധികം; നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ 3 ലക്ഷം കടന്നു

Synopsis

സന്ദര്‍ശ വിസയില്‍ എത്തിയ 57,436 പേരും ആശ്രിത വിസയില്‍ 20,219 പേരും 7276 വിദ്യാര്‍ത്ഥികളും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ളവര്‍ 11,327 പേരുമാണ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ 56,114 ആണ്.

ദുബായ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച രജിസ്‌ട്രേഷനില്‍ ബുധനാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസി മലയാളികളാണ്.

തൊഴില്‍ അല്ലെങ്കില്‍ താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശ വിസയില്‍ എത്തിയ 57,436 പേരും ആശ്രിത വിസയില്‍ 20,219 പേരും 7276 വിദ്യാര്‍ത്ഥികളും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ളവര്‍ 11,327 പേരുമാണ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ 56,114 ആണ്. വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58823 പേരും സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41236ഉം വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയില്‍ മോചിതര്‍ 748, മറ്റുള്ളവര്‍ 108520 എന്നിങ്ങനെയാണ് കണക്കുകള്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലപ്പുറത്ത് നിന്നുള്ളവരാണ്. 54280 പേരാണ് മലപ്പുറത്ത് എത്താന്‍ രജിസ്റ്റ് ചെയ്തത്. 

രജിസ്റ്റിര്‍ ചെയ്ത പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം- 23014
കൊല്ലം- 22575
പത്തനംതിട്ട -12677
കോട്ടയം- 12220
ആലപ്പുഴ- 15648
എറണാകുളം- 18489
തൃശൂര്‍- 404434
പാലക്കാട്- 21164
ഇടുക്കി- 3459
മലപ്പുറം -54280 
കോഴിക്കോട്- 40431
വയനാട്-4478
കണ്ണൂര്‍ -36228
കാസര്‍കോട് -15658
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ