കേരള ബജറ്റിനോട് സമ്മിശ്ര പ്രതികരണവുമായി പ്രവാസികള്‍

By Web TeamFirst Published Feb 8, 2020, 1:21 AM IST
Highlights

കേരള ബജറ്റിനോട് പ്രവാസികൾക്ക് സമ്മിശ്ര പ്രതികരണം. വൻ പദ്ധതികൾ ഉൾപ്പെടുത്തിയ ബജറ്റ് പ്രതീക്ഷ നൽകുന്നുവെന്ന് ചില പ്രവാസി സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ദുബായ്: കേരള ബജറ്റിനോട് പ്രവാസികൾക്ക് സമ്മിശ്ര പ്രതികരണം. വൻ പദ്ധതികൾ ഉൾപ്പെടുത്തിയ ബജറ്റ് പ്രതീക്ഷ നൽകുന്നുവെന്ന് ചില പ്രവാസി സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തവണത്തേത് മുൻ ബജറ്റുകളുടെ വെറും ആവർത്തനമാണെന്ന് യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ വിമർശിച്ചു.

സംസ്ഥാന ബജറ്റിൽ വിവിധ ക്ഷേമ പരിപാടികള്‍ക്കായി പ്രവാസി വകുപ്പിന് 90 കോടി രൂപ നീക്കിവച്ചത് പ്രതീക്ഷ നൽകുന്നുവെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജാബിർ പിഎം അഭിപ്രായപ്പെട്ടു.  പ്രവാസി മലയാളികളെ കാര്യമായി കരുതി ഒരുക്കിയ ഒരു ബജറ്റാണെന്നും ജാബിർ കൂട്ടിച്ചേർത്തു. 24 മണിക്കൂർ ഹെൽപ്പ് ലൈനും പുറമെ പ്രവാസി ലീഗൽ എയ്‌ഡ്‌ സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചതു പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണെന്ന് നോർക്ക ലീഗൽ കൺസൽട്ടൻറ് അഡ്വക്കറ്റ് ഗിരീഷ് കുമാർ പറഞ്ഞു. 

കഴിഞ്ഞ വര്ഷങ്ങളിലെന്നപോലെ വെറും ആവർത്തനമാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് ഓഐസിസി ഒമാൻ ഘടകം അഭിപ്രായപ്പെട്ടു. എന്നാൽ സ്വദേശിവൽക്കരണവും സാമ്പത്തിക തളർച്ചയും കാരണം ഒട്ടേറെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങിന്ന സാഹചര്യത്തിൽ നടത്തിയിരിക്കുന്ന പ്രഖ്യാപനങ്ങൾ മുന്‍ വര്‍ഷങ്ങളിലേപ്പോലെ വെറും വാക്കുകൾ ആയി മാറരുതെന്നുമാണ് പ്രവാസികളുടെ ആവശ്യമെന്നും ഓഐസിസി പ്രവർത്തകർ ആവശ്യപ്പെട്ടു

click me!