
റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞ വിദേശികൾക്കും ‘തവക്കൽനാ’ ആപ്പിൽ രജിസ്റ്റർ ചെയ്യാം. തവക്കൽനാ അഡ്‍മിനിസ്ട്രേഷൻ അധികൃതർ ഇക്കാര്യം ട്വിറ്ററിലുടെയാണ് അറിയിച്ചത്. സന്ദർശന വിസയിലുള്ളവർക്കും ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാം. രാജ്യത്തിനുള്ളിൽ അവരുടെ സാന്നിധ്യം ആവശ്യമാണ്.
പാസ്‍പോർട്ട് നമ്പറും ജനന തീയതിയും ഏതു രാജ്യക്കാരനാണെന്ന വിവരവും മൊബൈൽ ഫോൺ നമ്പറും നൽകി സന്ദർശക വിസയിലുള്ളവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനാവും. പക്ഷേ, എക്സിറ്റ് വിസയിലുള്ളയാൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുകയില്ല. സ്വദേശിക്കും താമസക്കാരനും ഒരേ താമസസ്ഥലത്ത് താമസിക്കുന്ന ആശ്രിതരെയും വീട്ടുജോലിക്കാരെയും സംബന്ധിച്ച് വിവരങ്ങൾ മാറ്റാൻ സാധിക്കും. ഇതിന് ആപ്പിലെ മെനുവിൽ നിന്ന് ആദ്യം ‘സർവിസസ്’ പിന്നീട് ‘ഫാമിലി മെമ്പേഴ്സ് ആൻഡ് സ്‍പോൺസേഡ് പേഴ്‍സൺ’ എന്നിവ തെരഞ്ഞെടുക്കുക.
തവക്കൽന വെബ്സൈറ്റ് വഴിയും സ്മാർട്ട് ഉപകരണങ്ങൾക്കായുള്ള ‘തവക്കൽനാ’ ആപ്ലിക്കേഷൻ വഴിയുമാണ് സേവനങ്ങൾ നൽകുന്നത്. മറ്റ് പ്ലാറ്റുഫോമുകളോ, ആപ്ലിക്കേഷനുകളോ ഇല്ലെന്നും അധികൃതർ വിശദീകരിച്ചു. അബ്ഷിറിൽ അക്കൗണ്ട് ഇല്ലാത്ത പൗരന്മാർക്കും താമസക്കാർക്കും ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിന് അബ്ഷിറിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലുമൊരു മൊബൈൽ നമ്പർ തിരിച്ചറിയലിന് നൽകേണ്ടതുണ്ട്. ‘ഐഡൻറിഫൈ മൊബൈൽ നമ്പർ’ എന്നതാണ് ഇതിനു തെരഞ്ഞെടുക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam