പ്രവാസികള്‍ക്ക് സര്‍വകാല നേട്ടം: ഒരു ദിര്‍ഹം,19.18 രൂപ

Published : Aug 30, 2018, 12:42 AM ISTUpdated : Sep 10, 2018, 04:08 AM IST
പ്രവാസികള്‍ക്ക് സര്‍വകാല നേട്ടം: ഒരു ദിര്‍ഹം,19.18 രൂപ

Synopsis

ചരിത്രത്തിലെ മികച്ച നേട്ടം സ്വന്തമാക്കാനായി പണമിടപാട് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രൂപയുടെ തകര്‍ച്ചയില്‍ ഇന്ത്യകാര്‍ക്ക് ആശങ്കയുണ്ടെങ്കിലും ദിര്‍ഹം-രൂപ നിരക്കിലെ നേട്ടം പ്രവാസികളെ സന്തോഷിപ്പിക്കുകയാണ്.  

 ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് സര്‍വകാല നേട്ടം. ഒരു ദിര്‍ഹത്തിന് 19.18 രൂപ ഇന്ന് ഒരു യുഎഇ ദിര്‍ഹത്തിന് ലഭിച്ചത്. ചരിത്രത്തിലെ മികച്ച നേട്ടം സ്വന്തമാക്കാനായി പണമിടപാട് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രൂപയുടെ തകര്‍ച്ചയില്‍ ഇന്ത്യകാര്‍ക്ക് ആശങ്കയുണ്ടെങ്കിലും ദിര്‍ഹം-രൂപ നിരക്കിലെ നേട്ടം പ്രവാസികളെ സന്തോഷിപ്പിക്കുകയാണ്.  

19.18 പൈസയാണ് ഇന്ന് ഒരു യുഎഇ ദിര്‍ഹത്തിന് ലഭിച്ചത്. 52 ദിര്‍ഹം 14 ഫില്‍സിന്   ആയിരം രൂപയാണ് ഇന്നത്തെ നിരക്ക്. പത്തുലക്ഷത്തിലേറെ രൂപ അയക്കുന്നവര്‍ക്ക് ഇതിനെക്കാളഅ‍ മെച്ചപ്പെട്ടനിരക്കാണ് പല എക്സ്ചേഞ്ചുകളും വാഗ്ധാനം ചെയ്തത്.  രാജ്യാന്തര വിപണിയില്‍ കുവൈത്ത് ദിനാറിന് 233 രൂപ 09 പൈസയാണ് ലഭിച്ച മികച്ച നിരക്ക്. 

ബഹ്റൈന്‍ ദിനാറിന്  187 രൂപ 16 പൈസ, ഒമാനി റിയാല്‍ 183 രൂപ 34 പൈസ, ഖത്തര്‍ റിയാലിന് 19 രൂപ 38 പൈസ,  സൗദി റിയാലിന് 18 രൂപ 82 പൈസ എന്നിങ്ങനെയാണ് നിരക്ക്.  പ്രാദേശിക വിപണിയില്‍ ശരാശരി അഞ്ചും ആറും പൈസയുടെ മാര്‍ജിനെടുത്തുള്ള വ്യത്യാസത്തിലാണ് വിപണനം നടന്നത്. മാസാവസാനം ആയതിനാല്‍  കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചും വായ്പയെടുത്തും വരെ നാട്ടിലേക്ക് പൈസ അയച്ചവരും കുറവല്ല. 

അതുകൊണ്ട് തന്നെ ഒട്ടുമിക്ക പണമിടപാട് സ്ഥാപനങ്ങളിലും വന്‍തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.  നിക്ഷേപം ആഗ്രഹിച്ച് പണം അയക്കുന്നവരാണ് കൂടുതലായി എത്തിയതെന്ന് എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. ഡോളര്‍ ശക്തിപ്രാപിച്ചതും എണ്ണവില ഉയര്‍ന്നതുമാണ്  കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു