മകനെ ഉപദ്രവിച്ച കുട്ടിയെ പിടിക്കാന്‍ സ്കൂള്‍ ബസിനെ പിന്തുടര്‍ന്നു; പിതാവ് പിടിയില്‍

By Web TeamFirst Published Jan 29, 2019, 8:23 PM IST
Highlights

ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. വളരെ വേഗത്തില്‍ സ്കൂള്‍ ബസിന്റെ തൊട്ടടുത്ത് കൂടി വാഹനം ഓടിച്ചുവെന്നും ബസ് തടഞ്ഞുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. 

ഷാര്‍ജ: കുട്ടികളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്കൂള്‍ ബസിനെ കാറില്‍ പിന്തുടര്‍ന്നാളെ ഷാര്‍ഡ പൊലീസ് പിടികൂടി. അമിത വേഗത്തില്‍ സ്കൂള്‍ ബസിനെ പിന്തുടര്‍ന്ന ഇയാള്‍ സ്വന്തം കാര്‍ റോഡില്‍ കുറുകെയിട്ട് ബസ് നിര്‍ത്തുകയും ചെയ്തു. തന്റെ മകനെ ഉപദ്രവിച്ച മറ്റൊരു കുട്ടിയെ പിടികൂടാനായിരുന്നു ഇത് ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. വളരെ വേഗത്തില്‍ സ്കൂള്‍ ബസിന്റെ തൊട്ടടുത്ത് കൂടി വാഹനം ഓടിച്ചുവെന്നും ബസ് തടഞ്ഞുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ താന്‍ മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടുന്നയാളാണെന്നും അസുഖം കാരണമാണ് അങ്ങനെ ചെയ്തെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ ഖേദം പ്രകടിപ്പിച്ച ഇയാള്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് മാപ്പ് അപേക്ഷിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. കേസ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിവെച്ചു.

click me!