കൊവിഡ് വ്യാപനം: സൗദിയില്‍ 50,000 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു

By Web TeamFirst Published Jun 14, 2020, 12:30 PM IST
Highlights

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹൗസിങ് കോമ്പൗണ്ടുകളില്‍ തന്നെ തൊഴിലാളികള്‍ക്കായി ഐസൊലേഷന്‍ മുറികളും സജ്ജമാക്കാന്‍ കമ്മറ്റികള്‍ തീരുമാനിച്ചു.

ദമ്മാം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് കുറയ്ക്കാന്‍ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി 50,000 തൊഴിലാളികളെ 2,000 പുതിയ കെട്ടിടങ്ങളിലേക്ക് ലേബര്‍ ഹൗസിങ് കമ്മറ്റികള്‍ മാറ്റിയതായി 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹൗസിങ് കോമ്പൗണ്ടുകളില്‍ തന്നെ തൊഴിലാളികള്‍ക്കായി ഐസൊലേഷന്‍ മുറികളും സജ്ജമാക്കാന്‍ കമ്മറ്റികള്‍ തീരുമാനിച്ചു. തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പടരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. 
യുഎഇയില്‍ ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

click me!