മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ വിജയി സ്വന്തമാക്കിയത് AED 10,000,000

Published : Mar 01, 2023, 05:33 PM IST
മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ വിജയി സ്വന്തമാക്കിയത് AED 10,000,000

Synopsis

അഞ്ച് നമ്പറുകളിലൂടെ ഫിലിപ്പീൻസിൽ നിന്നുള്ള പ്രവാസി നേടിയത് 10,000,000 ദിര്‍ഹം

മഹ്സൂസ് വഴി ഫിലിപ്പൈൻസിൽ നിന്നുള്ള പ്രവാസി സ്വന്തമാക്കിയത് 10,000,000 ദിര്‍ഹം. മഹ്സൂസിന്‍റെ 117-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലൂടെയാണ് 40 വയസ്സുകാരി ആര്‍ലീന്‍ മൾട്ടി മില്യണയറായത്.

ഏറ്റവും പുതിയ നറുക്കെടുപ്പോടെ രണ്ടുവര്‍ഷം കൊണ്ട് 376,000,000 ദിര്‍ഹം പ്രൈസ് മണിയായി മഹ്സൂസ് നൽകിക്കഴിഞ്ഞു.32 പേരെ മില്യണയര്‍മാരാക്കാനും മഹ്സൂസിന് കഴിഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി അബുദാബിയിൽ താമസിക്കുകയാണ് ആര്‍ലീന്‍.

ഭര്‍ത്താവാണ് ആര്‍ലീന് വേണ്ടി മഹ്സൂസിലെ അഞ്ച് നമ്പറുകള്‍ തെരഞ്ഞെടുത്തത്. ഭാഗ്യം കൊണ്ടുവന്ന അഞ്ച് അക്കങ്ങള്‍ - 9, 10, 13, 28, 29 - ആര്‍ലീന്‍ തെരഞ്ഞെടുക്കാന്‍ കാരണം അവയെല്ലാം ജീവിതത്തിലെ പല സംഭവങ്ങളുമായി ബന്ധപ്പെട്ടതിനാലാണ്.

സ്ഥിരമായി വരുമാനമില്ലാത്ത ആര്‍ലീന്‍ ഫ്രീലാൻസ് ആയി സെയിൽസ് പ്രമോട്ടറായി ജോലിനോക്കുകയാണ്. ഭര്‍ത്താവ് മര്‍ച്ചണ്ടൈസര്‍ ആണ്. സ്വന്തം കുടുംബത്തെയും ഭര്‍ത്താവിന്‍റെ കുടുംബത്തെയും ഇരുവരും ചേര്‍ന്നാണ് പരിചരിക്കുന്നത്.

മഹ്സൂസിൽ വിജയിയായ വാര്‍ത്തയറിഞ്ഞ് ആര്‍ലീന്‍ വികാരാധീനയായി.

"കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല. എന്‍റെ ഭര്‍ത്താവാണ് എന്നോട് മഹ്സൂസിൽ വിജയിയായി എന്നറിയിച്ച ഇ-മെയിൽ വന്നത് അറിയിച്ചത്. എന്‍റെ അക്കൗണ്ടിൽ വെറും 17 ദിര്‍ഹം മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ഒരു 20 ദിര്‍ഹം കൂടെ ഡെപ്പോസിറ്റ് ചെയ്യാന്‍ പോയിരുന്നു. മഹ്സൂസിൽ പങ്കെടുക്കാനുള്ള വാട്ടര്‍ ബോട്ടിൽ വാങ്ങാൻ 35 ദിര്‍ഹമാണ്. ഇതിനാണ് പണം ഇട്ടത്. എല്ലാത്തവണയും ഭര്‍ത്താവ് തന്നെയാണ് അക്കങ്ങള്‍ തെരഞ്ഞെടുക്കാറ്. ഇത്തവണയും അദ്ദേഹം അത് ചെയ്തു. പരമാവധി ഒരു ലക്ഷം ദിര്‍ഹം ലഭിക്കുമെന്നേ ഞാന്‍ പ്രതീക്ഷിക്കാറുള്ളൂ. പക്ഷേ, ഇ-മെയിൽ മുഴുവൻ വായിച്ചപ്പോള്‍ ‍ഞാൻ ഞെട്ടിപ്പോയി. AED 10,000,000 - ഞാൻ നേടിയത് ഗ്രാൻഡ് പ്രൈസ്. ഒരുപാട് തവണ ആ അക്കത്തിലെ പൂജ്യം ഞാൻ എണ്ണിനോക്കി" 

പ്രൈസ് മണി ഉപയോഗിച്ച് നാട്ടിൽ രണ്ടു വീടുകള്‍ പണിത് കുടുംബങ്ങൾക്ക് നൽകാനാണ് ആര്‍ലീൻ തീരുമാനിച്ചിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവാക്കും. ഇത് ദൈവത്തോടുള്ള പ്രതിജ്ഞയാണെന്നാണ് ആര്‍ലീന്‍ പറയുന്നത്.
 
മഹ്‍സൂസിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിശോധിച്ചാൽ ഫിലീപ്പിൻസിൽ നിന്നുള്ളവരാണ് രണ്ടാം സ്ഥാനത്തെന്ന് മഹ്സൂസ് മാനേജിങ് ഡയറക്ടര്‍ ഫരീദ് സാംജി പറയുന്നു. 

വിജയികളുടെ കാര്യത്തിലും ഫിലിപ്പീൻസുകാര്‍ രണ്ടാമതാണ്. ഇതുവരെ 50,000 വിജയികളും പ്രൈസ് മണിയായി 62,000,000 ദിര്‍ഹവും ഫിലിപ്പീൻസുകാര്‍ നേടി രണ്ടുവര്‍ഷം കൊണ്ടു നേടി. 2021-2022 വര്‍ഷത്തിനിടയ്ക്ക് നാല് ഫിലിപ്പീൻസുകാര്‍ മില്യണയര്‍മാരായി. ഈ കൂട്ടത്തിലേക്ക് പുതിയൊരു വനിത കൂടി വന്നു - ഫരീദ് സാംജി വിശദീകരിക്കുന്നു. 

മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പുകളുടെ 117-ാമത് സീരിസിൽ 1345 പേര്‍ പ്രൈസ് മണി ഇനത്തിൽ 11,756,050 ദിര്‍ഹം സ്വന്തമാക്കി. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 38 പേര്‍ക്ക് സ്വന്തമായി. അഞ്ചിൽ നാല് അക്കങ്ങളാണ് ഇവര്‍ കൃത്യമാക്കിയത്. ഓരോരുത്തര്‍ക്കും 26,315 ദിര്‍ഹം വീതം ലഭിച്ചു. കൂടാതെ അഞ്ചിൽ മൂന്ന് അക്കങ്ങള്‍ കൃത്യമായി മാച്ച് ചെയ്ത 1303 പേര്‍ 350 ദിര്‍ഹം വീതം നേടി. ആഴ്ച്ച നറുക്കെടുപ്പിൽ മൂന്നു പേര്‍ 100,000 ദിര്‍ഹം വീതം നേടി.

അടുത്ത മില്യണയറാകാന്‍ നിങ്ങള്‍ക്കും കഴിയും. ഇതിനായി www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്‍റെ വാട്ടര്‍ ബോട്ടിൽ വാങ്ങാം. ഇത് ഒന്നിലധികം ഡ്രോകളിൽ പങ്കെടുക്കാന്‍ നിങ്ങളെ സഹായിക്കും. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയിലും വ്യത്യസ്ത നമ്പറുകള്‍ തെരഞ്ഞെടുത്ത് പങ്കെടുക്കാം. സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 49 അക്കങ്ങളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുത്ത് ഏറ്റവും ഉയര്‍ന്ന പ്രൈസ് ആയ AED 10,000,000 സ്വന്തമാക്കാം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350, റാഫ്ൾ ഡ്രോയിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനുമാകും. ഇതിലൂടെ മൂന്നു വിജയികള്‍ക്ക് AED 100,000 വീതം നേടാം.

ഫന്‍റാസ്റ്റിക് ഫ്രേഡേ എപിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുത്ത്  AED 10,000,000 നേടാം. മഹ്സൂസ് എന്ന വാക്കിന് അറബി ഭാഷയിൽ ഭാഗ്യം എന്നാണ് അര്‍ഥം. ജി.സി.സി മേഖയിലെ ആദ്യത്തെ ആഴ്ച്ച നറുക്കെടുപ്പാണ് മഹ്സൂസ്. എല്ലാ ആഴ്ച്ചയിലും മില്യൺ കണക്കിന് പ്രൈസ് മണി നേടാൻ മഹ്സൂസ് സഹായിക്കും. വ്യക്തികള്‍ക്ക് ഭാഗ്യം സമ്മാനിക്കുന്നതിനൊപ്പം സമൂഹത്തിന് സൗഭാഗ്യം തിരികെ നൽകുന്നതും മഹ്സൂസിന്‍റെ ഉത്തരവാദിത്തമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ