
ഏപ്രിൽ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ഡ്രീം കാർ ടിക്കറ്റിൽ വിജയികളായി ഫിലിപ്പീൻസിൽ നിന്നുള്ള ഗെലീലിയോ ബലിറ്റാൻ, എമിറേറ്റ്സിൽ നിന്ന് തന്നെയുള്ള ബുഷ്റ അൽനഖ്ബി എന്നിവർ. ഒരു മസെരാറ്റി ഗിബ്ലി, റേഞ്ച് റോവർ ഇവോക് എന്നിവയാണ് ഇവർ നേടിയ കാറുകൾ.
ഗെലീലിയോ ബലിറ്റാൻ
അബുദാബിയിൽ ജീവിക്കുന്ന ഗെലീലിയോ മസെരാറ്റി ഗിബ്ലിയാണ് നേടിയത്. അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് ഇയാൾ. ആദ്യമായി എടുത്ത ഡ്രീം കാർ ടിക്കറ്റിലൂടെയാണ് ഗെലീലിയോക്ക് ഭാഗ്യം വന്നത്. നഴ്സാണ് അദ്ദേഹം. അബുദാബി വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
കാർ വിൽക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കും. “എന്റെ മൂത്ത കുട്ടികൾ രണ്ടുപേരും കോളേജിലേക്ക് പോകുകയാണ് ഈ വർഷം. അവരുടെ വിദ്യാഭ്യാസത്തിനുള്ള ചെലവിനായി പണം ഉപയോഗിക്കും. ഭാവി ശോഭനമാക്കാൻ ഈ പണം സഹായിക്കും” - ഗെലീലിയോ പറയുന്നു. പതിനൊന്നാം ക്ലാസ്സിലാണ് അദ്ദേഹത്തിന്റെ ഇളയ കുട്ടി.
ബുഷ്റ അൽനഖ്ബി
SEHA ജീവനക്കാരിയായ ബുഷ്റ കഴിഞ്ഞ ഏഴ് മാസമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. അബുദാബി വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്നാണ് ടിക്കറ്റെടുക്കാറ്. ഇത്തവണ ഓൺലൈനിലാണ് ടിക്കറ്റ് വാങ്ങിയത്. അതിലൂടെ ഭാഗ്യവും ലഭിച്ചു. കാർ വിൽക്കില്ലെന്നാണ് ബുഷ്റ പറയുന്നത്. സ്ഥിരമായി ലൈവ് ഡ്രോകൾ കാണാറുണ്ടെന്ന് ബുഷ്റ പറയുന്നു.
കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കുമായി ബിഗ് ടിക്കറ്റിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകൾ ഫോളോ ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ