യുഎഇയില്‍ മലയാളികളടക്കം നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വന്‍ തീപ്പിടുത്തം

Published : Aug 05, 2020, 11:09 PM ISTUpdated : Aug 05, 2020, 11:25 PM IST
യുഎഇയില്‍ മലയാളികളടക്കം നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വന്‍ തീപ്പിടുത്തം

Synopsis

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ മാര്‍ക്കറ്റ് തുറക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ വന്‍ തീപ്പിടുത്തം. വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. തീപ്പിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ മാര്‍ക്കറ്റ് തുറക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അജ്മാന്‍ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

"


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ ഫ്രീ ലാൻസ് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരലക്ഷം റിയാൽ പിഴയും ആറുമാസം തടവും
വ്യാപാര തർക്കം രൂക്ഷം, കാനഡയ്ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, വാഹനങ്ങൾക്കും സ്റ്റീലിനും 50 ശതമാനം നികുതി ചുമത്തും