ദുബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടുത്തം - വീഡിയോ

Published : Sep 16, 2020, 04:27 PM IST
ദുബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടുത്തം - വീഡിയോ

Synopsis

പ്രദേശത്താകെ കറുത്ത പുക നിറഞ്ഞതായി അവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസില്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് ശേഷം 1.17നാണ് ദുബൈ സിവില്‍ ഡിഫന്‍സ് കമാന്‍ഡ് റൂമില്‍ അടിയന്തര സന്ദേശം ലഭിച്ചത്. ഇന്‍ഡസ്‍ട്രിയല്‍ ഏരിയ മൂന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിച്ചത്.

പ്രദേശത്താകെ കറുത്ത പുക നിറഞ്ഞതായി അവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനാണ് ശ്രമം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വേർപിരിഞ്ഞിട്ട് 21 വർഷം, തങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച സൗദിയോട് നന്ദി പറയാൻ പോളിഷ് ഇരട്ടകളെത്തി