ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

Published : Jan 24, 2021, 01:28 PM IST
ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

Synopsis

തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ് സെന്‍ററില്‍ വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.

മസ്‌കറ്റ്: ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ് സെന്‍ററില്‍  വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു