ദുബായ് മെട്രോ സ്റ്റേഷന് തൊട്ടടുത്ത് തീപിടിത്തം

Published : May 12, 2019, 03:28 PM ISTUpdated : May 12, 2019, 03:29 PM IST
ദുബായ് മെട്രോ സ്റ്റേഷന് തൊട്ടടുത്ത് തീപിടിത്തം

Synopsis

മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട മൂന്ന് വാഹനങ്ങളിൽ നിന്നാണ് തീപടർന്നതെന്ന് സംശയിക്കുന്നു

ദുബായ്: മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട മൂന്ന് കാറുകളിൽ നിന്ന് തീപടർന്നു. ഇന്നുച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല.

കാറുകളിൽ നിന്ന് തീ പടർന്ന് ഗോഡൗണിന് പിടിക്കുകയായിരുന്നു. പിന്നീട് കറുത്ത പുക നഗരത്തിലാകെ പടർന്നു. പുക കണ്ടവരെല്ലാം ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഗോഡൗണിന് അകത്ത് ഗ്യാസ് സിലിണ്ടറുകൾ ഉള്ളതായി സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ വേഗം തീയണക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാ സേന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ കഴിഞ്ഞ മാസം മരിച്ച മലയാളി നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
കണിയൊരുക്കാൻ കൊന്നപ്പൂക്കൾ കടൽ കടന്നെത്തി; വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികൾ