ഒമാനില്‍ കൃഷിസ്ഥലത്ത് തീപിടിത്തം, ആളപായമില്ല

By Web TeamFirst Published Sep 15, 2021, 9:39 AM IST
Highlights

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ ഒരു ഫാമില്‍ തീപിടിത്തം. മുസനാ വിലായത്തിലെ അല്‍ മല്‍ദാ ഏരിയയിലുള്ള ഫാമിലാണ് തീ പടര്‍ന്നുപിടിച്ചത്. തെക്കന്‍ അല്‍ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു. അപകടം ഒഴിവാക്കുന്നതിനായി കൃഷിയുടെ അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളയണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.   

تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة من إخماد حريق شب في مزرعة بمنطقة الملدة بولاية ، دون تسجيل إصابات ، وتدعو الهيئة المزارعين إلى التخلص من المخلفات الزراعية بالطرق الآمنة، تجنباً لوقوع المخاطر.

— الدفاع المدني والإسعاف - عُمان (@CDAA_OMAN)


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!