ഒമാനില്‍ വീടിനുള്ളില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

By Web TeamFirst Published May 20, 2021, 1:44 PM IST
Highlights

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിനുള്ളില്‍ തീ പടര്‍ന്നുപിടിച്ചു. ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സമൈല്‍ വിലായത്തില്‍ സുരുര്‍ ഏരിയയിലെ ഒരു വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!