
മസ്‍കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിലുള്ള അൽ ഹംറ വിലയത്തിലെ അൽ ഹർക്ക് പ്രദേശത്ത് മരങ്ങൾക്ക് തീപ്പിടിച്ചതായി സിവിൽ ഡിഫൻസ് സമിതി അറിയിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങൾ പോലീസ് വ്യോമയാന വിഭാഗവുമായി സഹകരിച്ച് തീ അണക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. തീപ്പിടുത്തമുണ്ടായ സ്ഥലത്തിനടുത്തുള്ള പ്രദേശവാസികൾ സുരക്ഷിതരാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam