
തിരുവനന്തപുരം: കെ ജെ ഫിലിപ്പിൻറെ ആദ്യ സിനിമാ സംവിധാന ചുവടുവയ്പ്പായ 'സ്വപ്നസുന്ദരി' യിലെ 'അരികത്തായ് അഴകേ' എന്ന ആദ്യ ഗാനം പുറത്തിറങ്ങി. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള വിഷ്ണു മോഹനകൃഷ്ണൻ സംഗീത സംവിധാനവും യുവ എഴുത്തുകാരൻ ജെറിൻ രാജ് കുളത്തിനാലൻ രചനയും നിർവഹിച്ചപ്പോൾ കൈരളി ഗന്ധർവ സംഗീതം റണ്ണർ അപ്പും കപ്പാ ടിവി മ്യൂസിക് മോജോ ഗായകനും ആയ സിദ്ധാർത്ഥ് ശങ്കറും ഐഡിയ സ്റ്റാർ സിംഗർ ഫെയിമും റിയാലിറ്റി ഷോ വിന്നറുമായ ദേവനന്ദ രാജേഷ്മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രശസ്ത സംഗീത പിന്നണി പ്രവർത്തകരായ ജോർജ് വർഗീസ് പ്രോഗ്രാമിംഗും അഭിജിത്ത് പി എസ് വയലിനും സുബിൻ ജർസൺ പുല്ലാങ്കുഴലും മനോഹരമാക്കിയ ഈ ഗാനം ദുബൈ, ഖത്തർ എന്നീ രാജ്യങ്ങളിലെ സ്റ്റുഡിയോകളിൽ ആണ് പ്രൊഡക്ഷൻ പൂർത്തീകരിച്ചത്. ഈ ഗാനത്തിൻ്റെ ലിറികൽ വീഡിയോ ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം കണ്ടെത്തി കഴിഞ്ഞു. എസ് എസ് പ്രൊഡക്ഷൻ്റെ ബാനറിൽ ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ബിഗ് ബോസ് താരം രജിത് കുമാറും മോഡലും ഡോക്ടറുമായ ഷിനു ശ്യാമളനും ഉൾപ്പെടെ അനേകം താരങ്ങൾ അണിനിരന്നിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam