കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, പിന്നാലെ തീപിടിത്തം; അഞ്ചു പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

Published : Apr 09, 2026, 03:11 PM IST
 vehicle accident in kuwait

Synopsis

കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സാദ് അൽ-അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലുമാണ് മരണം സംഭവിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അ‌ഞ്ച് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം സാദ് അൽ-അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലുമാണ് മരണം സംഭവിച്ചത്. ഫയർഫോഴ്‌സ് ടീമുകൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതായി അഗ്നിശമന വകുപ്പിന്റെ അൽ-തഹ്‌രിർ സെന്റർ അറിയിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവസ്ഥലം അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വപ്നം യാഥാർത്ഥ്യമായി: മലയാളി ടെക്നീഷ്യന് ദി യു.എ.ഇ ലോട്ടറിയിലൂടെ 30 മില്യൺ ദിർഹം
കളിത്തോക്ക് ചൂണ്ടി ജ്വല്ലറി കവർച്ച; രണ്ടു വിദേശികൾ കുവൈത്തിൽ അറസ്റ്റിൽ, കവർന്ന സ്വർണം പൂർണമായും കണ്ടെടുത്തു