സൗദിയിൽ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു

Published : Apr 22, 2020, 07:20 PM IST
സൗദിയിൽ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു

Synopsis

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 114 ആയി ഉയർന്നു. അഞ്ചുപേരും മക്കയിലാണ് മരിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 114 ആയി ഉയർന്നു. അഞ്ചുപേരും മക്കയിലാണ് മരിച്ചത്. 50നും  76നും ഇടയിൽ പ്രായമുള്ളവരാണ്. 1141പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 12772 ആയി. ഇവരിൽ 1812 പേർ സുഖം  പ്രാപിച്ചു. ബുധനാഴ്ച 172 പേർക്കാണ് രോഗമുക്തിയുണ്ടായത്. 

10846 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേർ  ഗുരുതരാവസ്ഥയിലാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരുള്ളത്. ആരോഗ്യവകുപ്പിന്‍റെ 150ലേറെ മെഡിക്കൽ ടീമുകൾ ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക് നേരിട്ട്  ചെന്ന് നടത്തുന്ന ആരോഗ്യ പരിശോധന രാജ്യവ്യാപകമായി തുടരുകയാണ്. 

അഞ്ചുപേർ കൂടി മരിച്ചതോടെ മക്ക മേഖലയിലെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ വീണ്ടും ഉയര്‍ന്നു. മക്കയിൽ മാത്രം മരിച്ചത് 45 പേരാണ്. ഇതിൽ കൂടുതലും വിദേശികളാണ്. രാജ്യത്ത് മരണപ്പെട്ടവരിൽ ഭൂരിപക്ഷവും വിദേശികളാണ്.  രോഗബാധിതരിലും 70 ശതമാനത്തിൽ കൂടുതൽ വിദേശികളാണ്.  മക്ക (315), ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക് (35), ദഹ്റാൻ (26), ബീഷ (18), ത്വാഇഫ് (14), അൽഖർജ് (3), അൽതുവൽ (2), സബ്യ (2), ഹാഇൽ (1), അൽഖുറയാത്ത് (1), ശറൂറ (1), അൽഹദ (1), അൽവജ്ഹ് (1), അൽജാഫർ (1), ഉഗ്ലത് സുഗൈർ (1), മിദ്നബ് (1), യാംബു (1)പുതിയ രോഗികളുടെ കണക്കുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.ᐧ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ