കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബഹ്‌റൈനില്‍ അഞ്ച് റെസ്റ്റോറന്റുകള്‍ കൂടി അടച്ചുപൂട്ടി

By Web TeamFirst Published May 23, 2021, 4:25 PM IST
Highlights

കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്.

മനാമ: ബഹ്റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ പൂട്ടിയത്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 53 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി.

കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്. കൊവിഡ് പ്രതിരോധനത്തിനായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ 190ഓളം റെസ്‌റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!