വന്ദേ ഭാരത് രണ്ടാം ഘട്ടം; 175 യാത്രക്കാരുമായി ദുബായില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

By Web TeamFirst Published May 16, 2020, 8:06 PM IST
Highlights

175 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 121 സ്ത്രീകളും 54 പുരുഷൻമാരുമാണുള്ളത്.

കൊച്ചി: ഓപ്പറേഷൻ വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള ആദ്യ വിമാനമെത്തി. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് 6.25 നാണ് കൊച്ചിയിലെത്തിയത്. 175 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 121 സ്ത്രീകളും 54 പുരുഷൻമാരുമാണ്. വൈദ്യ പരിശോധനകൾക്കുശേഷം യാത്രക്കാരെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.

മെയ് 16 മുതല്‍ ജൂണ്‍ മൂന്നാം തീയതി വരെയാണ് എയര്‍ ഇന്ത്യ എക്‌സപ്രസും എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ദുബായ്, അബുദാബി, മസ്‌ക്കറ്റ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം സാന്‍ ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, പാരീസ്, റോം തുടങ്ങി എട്ടു സ്ഥലങ്ങളില്‍ നിന്നും ഇത്തവണ വിമാനങ്ങള്‍ ഉണ്ടാകും. 

ചില രാജ്യങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ദില്ലി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ഇറങ്ങും. നെടുമ്പാശ്ശേരിയിലെത്തുന്നവരെ പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിയാല്‍ അറിയിച്ചു. അതേസമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്കടുക്കുന്നു. 642പേരാണ് ഇതുവരെ ഗള്‍ഫില്‍ മരിച്ചത്.

click me!