വന്ദേ ഭാരത് മൂന്നാം ഘട്ടം: വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങി; മണിക്കൂറുകള്‍ക്കകം ബുക്ക് ചെയ്തത് പതിനായിരങ്ങള്‍

Published : Jun 06, 2020, 11:38 AM ISTUpdated : Jun 06, 2020, 11:48 AM IST
വന്ദേ ഭാരത് മൂന്നാം ഘട്ടം: വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങി; മണിക്കൂറുകള്‍ക്കകം ബുക്ക് ചെയ്തത് പതിനായിരങ്ങള്‍

Synopsis

വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ 22000 സീറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

ദില്ലി: വന്ദേ ഭാരത് മൂന്നാം ഘട്ടത്തിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ബുക്കിങ് തുടങ്ങിയത്. 

യുഎസ്എ, കാനഡ, യുകെ, യൂറോപ്പിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള 300 വിമാന സര്‍വ്വീസുകളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ 22000 സീറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

യാത്ര വൈകിയ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബഹ്‍റൈനില്‍‍ നിന്ന് ഇന്ന് പുറപ്പെടും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർച്ചയിൽ രൂപ; ഗൾഫ് കറൻസികൾ റെക്കോർഡ് മൂല്യത്തിൽ, പ്രവാസികൾക്ക് നേട്ടം
യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു