വന്ദേ ഭാരത് ഏഴാം ഘട്ടം; സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Oct 14, 2020, 3:40 PM IST
Highlights

ദമ്മാമില്‍ നിന്ന് 11, റിയാദില്‍ നിന്ന് 4, ജിദ്ദയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍. 

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്കുള്ള ഏഴാം ഘട്ട വിമാന സര്‍വ്വീസുകളുടെ പട്ടിക പുറത്തിറക്കി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 16 സര്‍വ്വീസുകളാണ് റിയാദ് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബര്‍ 14 മുതല്‍ ഈ മാസം 28 വരെ നിശ്ചയിച്ചിട്ടുള്ള സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യ, എയര്‍ ഇഎന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് 38 സര്‍വ്വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. ദമ്മാമില്‍ നിന്ന് 11, റിയാദില്‍ നിന്ന് 4, ജിദ്ദയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍. 

ദമ്മാമില്‍ നിന്ന് ഒക്ടോബര്‍ 14ന് തിരുവനന്തപുരം, 16ന് തിരുവനന്തപുരം വഴി കണ്ണൂര്‍, 17ന് കൊച്ചി, 18ന് കൊച്ചി വഴി മുംബൈ, കോഴിക്കോട്, 21ന് തിരുവനന്തപുരം വഴി മുംബൈ, 21ന് തന്നെ തിരുവനന്തപുരം, 23ന് കണ്ണൂര്‍, 24ന് കൊച്ചി, 25ന് കൊച്ചി വഴി മുംബൈ, 28ന് തിരുവനന്തപുരം വഴി മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 

റിയാദില്‍ നിന്ന് 15ന് കൊച്ചി, 16ന് കോഴിക്കോട്, 22ന് കൊച്ചി, 23ന് കോഴിക്കോട്, ജിദ്ദയില്‍ നിന്ന് 19ന് മുംബൈ വഴി കോഴിക്കോട് എന്നിവയാണ് മറ്റ് സര്‍വ്വീസുകള്‍. ജിദ്ദയില്‍ നിന്ന് ഏഴാം ഘട്ടത്തില്‍ നേരിട്ട് സര്‍വ്വീസുകളില്ല. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രാനുമതിയുളളത്. റിയാദ്, അല്‍ഖോബാര്‍, ജിദ്ദ എന്നിവിടങ്ങളിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുകയോ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുകയോ ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 

Updated flight schedule of Phase 7 of from Saudi Arabia pic.twitter.com/ZvOktR3PLV

— India in SaudiArabia (@IndianEmbRiyadh)
click me!