ഭര്‍ത്താവിന്‍റെ ശമ്പളവും ജോലിയും; കുവൈത്തില്‍ വിട്ടമ്മമാരായ വിദേശികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ മാനദണ്ഡമാകും

By Web TeamFirst Published Mar 10, 2019, 12:05 AM IST
Highlights

ഭർത്താവിന് 600 ദീനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, ഭർത്താവിന്‍റെ തസ്തിക ഉപദേശകർ, വിദഗ്ധർ, ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക എന്നിവയാണ് പുതിയ നിബന്ധനകൾ. എൻജിനീയർമാരെ ഇളവ് നൽകുന്ന പ്രഫഷനിൽ ഉൾപ്പെടുത്തിയിട്ടില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ വീട്ടമ്മമാരായ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം. ഭർത്താവിന്‍റെ ശമ്പളം, ജോലി എന്നിവ മാനദണ്ഡമാക്കിയാകും ലൈസൻസ് അനുവദിക്കുക.

വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് കർശനമായ നിബന്ധനകൾ ഉണ്ടെങ്കിലും കുടുംബ വിലയിലുള്ള വിദേശി വനിതകളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടികളെ സ്‌കൂളിൽ കൊണ്ട് വിടുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു ഇത്. ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനമനുസരിച്ചുഭർത്താവിന്റെ ജോലി ശമ്പളം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് ഇളവ് അനുവദിക്കുക.

ഭർത്താവിന് 600 ദീനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, ഭർത്താവിന്‍റെ തസ്തിക ഉപദേശകർ, വിദഗ്ധർ, ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക എന്നിവയാണ് പുതിയ നിബന്ധനകൾ. എൻജിനീയർമാരെ ഇളവ് നൽകുന്ന പ്രഫഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ എൻജിനീയർമാരുടെ ഭാര്യമാർക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാവില്ല.

നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നഴ്സുമാരെയും പള്ളികളിൽ ബാങ്ക് വിളിക്കുന്നവരെയും ലൈസൻസ് നിബന്ധനകൾ ഇളവുള്ള കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

click me!