
ദുബൈ: യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇയില്‍ പഠനം നടത്തുന്ന വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം.
മേഖലയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യുഎഇയില്‍ 77 സര്‍വകലാശാലകളാണുള്ളത്. പുതിയ തീരുമാനം ശൈഖ് മുഹമ്മദ് തന്നെയാണ് ഞായറാഴ്‍ച അറിയിച്ചത്. മതിയായ സാമ്പത്തിക നിലയുള്ളവര്‍ക്ക് ഇതോടെ തങ്ങളുടെ മാതാപിതാക്കളെ തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിച്ച് യുഎഇയില്‍ പഠിക്കാനാവും. ഇതിന് പുറമെ രാജ്യത്തെ ആഭ്യന്തര ടൂറിസം ക്യാമ്പയിനുകള്‍ക്ക് ഊര്‍ജം പകരുന്നതിനായി എമിറേറ്റ്സ് ടൂറിസം കൗണ്‍സില്‍ സ്ഥാപിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്കും ഇന്ന് അംഗീകാരം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ