സൗദി അറേബ്യയിലേക്കുള്ള വിദേശതൊഴിലാളി റിക്രൂട്ട്മെൻറ് ഇരട്ടിയായി

Web Desk   | Asianet News
Published : Dec 25, 2019, 04:45 PM IST
സൗദി അറേബ്യയിലേക്കുള്ള വിദേശതൊഴിലാളി റിക്രൂട്ട്മെൻറ് ഇരട്ടിയായി

Synopsis

ഈ വർഷം അനുവദിച്ചത് പന്ത്രണ്ട് ലക്ഷം തൊഴില്‍ വിസകള്‍. 2018ൽ ഇറങ്ങിയത് ആറുലക്ഷം വിസകൾ മാത്രം...

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിദേശതൊഴിലാളി റിക്രൂട്ട്മെൻറ് ഇരട്ടിയായി. കഴിഞ്ഞ വർഷം പുതുതായി റിക്രൂട്ട് ചെയ്തത് ആറുലക്ഷം വിദേശികളെയെങ്കിൽ ഈ വർഷം അനുവദിച്ചത് പന്ത്രണ്ട് ലക്ഷം തൊഴില്‍ വിസകള്‍. സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അല്‍രാജ്ഹി അറിയിച്ചതാണ് ഇക്കാര്യം. 

സ്വകാര്യ തൊഴിൽ മേഖലയിലേക്കാണ് ഈ വർഷം ഇത്രയും വിസ ഇതുവരെ അനുവദിച്ചത്. സൗദി വിപണി പുതിയ നിക്ഷേപകരേയും സംരംഭകരേയും ആകര്‍ഷിക്കുന്നു എന്ന് ഈ കണക്ക് വെളിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും വിസകൾ അനുവദിക്കാനും ആവശ്യമായ ഗവൺമെൻറ് നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ