ട്രക്കില്‍ മദ്യക്കടത്ത് ഒമാനില്‍ ഡ്രൈവർ അറസ്റ്റില്‍

By Web TeamFirst Published Jun 14, 2021, 8:42 AM IST
Highlights

വിൽപ്പനക്കായി വലിയ അളവിൽ  മദ്യം കടത്തുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. 

മസ്‍കത്ത്: ട്രക്കില്‍ മദ്യം കടത്തുന്നതിനിടെ ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് നടപടിയെടുത്തത്. വിൽപ്പനക്കായി വലിയ അളവിൽ  മദ്യം കടത്തുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. നിയമ നടപടികൾ പുരോഗമിച്ചു വരുന്നതായും  റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

click me!