അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗം; പ്രവാസിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Jul 25, 2021, 08:54 AM IST
അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗം; പ്രവാസിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വാഹനത്തിന്റെ സ്റ്റിയറിങ് വീലിന് മുകളിലൂടെ വീണുകിടന്ന ഇയാളെ വിളിച്ചുണര്‍ത്താന്‍ പരിസരത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.

കുവൈത്ത് സിറ്റി: അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച പ്രവാസി കുവൈത്തില്‍ മരണപ്പെട്ടു. ഹവല്ലിയിലാണ് നാല്‍പതിന് മുകളില്‍ പ്രായമുള്ള യുവാവ് മരണപ്പെട്ടത്. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ സ്റ്റിയറിങ് വീലിന് മുകളിലൂടെ വീണുകിടന്ന ഇയാളെ വിളിച്ചുണര്‍ത്താന്‍ പരിസരത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മരണം സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് മയക്കുമരുന്നും അത് ഉപയോഗിക്കുന്നതിനുള്ള മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1200 തൊഴിലവസരങ്ങൾ, പ്രവാസികൾക്കും നേട്ടം, സാമ്പത്തിക മേഖലയിൽ വമ്പൻ കുതിപ്പ് നടത്താൻ വരുന്നൂ പ്രീമിയം എയർലൈൻ ബഹ്റൈനിൽ
കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം, പ്രവാസികൾക്ക് സന്തോഷ വാർത്ത, പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്