വിദേശികള്‍ക്ക് വസ്തുവകകള്‍ സ്വന്തമാക്കാം; ഒമാന്‍ തന്‍ഫീദ് നടപ്പാക്കുന്നു

By Web TeamFirst Published May 13, 2019, 12:08 AM IST
Highlights

ഭൂമിയും കെട്ടിടങ്ങളും വിദേശികള്‍ക്ക് സ്വന്തമായി വാങ്ങുവാൻ കഴിയുന്നതോടുകൂടി ധാരാളം വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുവാൻ അവസരമുണ്ടാകും

മസ്കറ്റ്: ഒമാനിൽ വിദേശികൾക്ക് വസ്തുവകകൾ സ്വന്തമായി വാങ്ങുന്നതിനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു. ഇതോടെ രാജ്യത്ത് കൂടുതൽ വിദേശ നിക്ഷേപം എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.

ഒമാന്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്‍റെ ഭാഗമായാണ് വിദേശികൾക്കും രാജ്യത്ത് സ്വന്തമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപെട്ട പഠനങ്ങൾ എല്ലാം തന്നെ ഗാര്‍ഹിക മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് നിയമ മന്ത്രാലയവുമായി ചേര്‍ന്ന് നടപടിക്രമങ്ങളിലേക്ക് കടന്നത്.

ഭൂമിയും കെട്ടിടങ്ങളും വിദേശികള്‍ക്ക് സ്വന്തമായി വാങ്ങുവാൻ കഴിയുന്നതോടുകൂടി ധാരാളം വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുവാൻ അവസരമുണ്ടാകും. ഇത് മൂലം കൂടുതൽ വിദേശ നിക്ഷേപങ്ങൾ ഒമാനിലേക്ക് എത്തിച്ചേരുവാൻ വഴി തുറക്കും. 2002 മുതൽ മറ്റു ഗൾഫു നാടുകളിലെ പൗരന്മാർക്ക് ഒമാനിൽ സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനു അനുമതി ലഭിച്ചു വരുന്നുണ്ട്.

പാട്ടത്തിനു സ്ഥലം കൊടുക്കുക , സ്വന്തമായി ഭൂമി വാങ്ങുവാൻ അവസരമൊരുക്കുക എന്നി സംവിധാനങ്ങളാണ് ഇനിയും പ്രാബല്യത്തിൽ വരുന്നത്. എന്നാൽ രാജ്യത്തിന്‍റെ  ഏതെല്ലാം ഭാഗങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും വിദേശികൾക്ക് വാങ്ങുവാൻ കഴിയും വ്യക്തതയും ഉടൻ ഉണ്ടാകും.

click me!