
മസ്കറ്റ്: നോമ്പിന്റെയും നമസ്കാരങ്ങളുടെയും അമ്പത് ദിനരാത്രങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ഒമാനിലെ ക്രൈസ്തവ സമൂഹം ഉയര്പ്പു പെരുന്നാൾ ആഘോഷിച്ചത്. ഉയിർപ്പിന്‍റെ വിളംബരവും സ്ലീബാ ആഘോഷവും പ്രദിക്ഷണങ്ങളും രാജ്യത്തെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ നടന്നു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രുഷകളും ഉണ്ടായിരുന്നു.
റൂവി ഓർത്തഡോക്സ് സിറിയൻ ഇടവകയിൽ യൂഹാനോൻ മാർ തേവോദോറോസും, സൊഹാർ സെന്റ്: ജോർജ് ഇടവകയിൽ ഏബ്രഹാം മാർ എപ്പിപ്പാനിസും, ഗാല മാര്‍തസമുനി ദേവാലയത്തിൽ പൗലോസ് മാർ ഐറേനിയോസും, സലാല സൈന്റ്റ് ജോൺസ് യാക്കോബായ സുറിയാനി ഇടവകയിൽ ഫാദർ വർഗീസ് താഴത്തേകുടിയും, ഉയിർപ്പു പെരുനാൾ ശുശ്രുഷകൾക്കു നേതൃത്വം നൽകി.
മാനവിക സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ഈസ്റ്റർ എന്ന് സ്ഥാനപതി മൂന്നു മഹാവീർ തന്റെ സന്ദേശത്തിൽ പറയുകയുണ്ടായി. ഒമാനിൽ പ്രവർത്തി ദിനമായതിനാല്‍ പ്രവാസികളായ ക്രിസ്ത്യൻ സമൂഹം അവധി എടുത്താണ് ഈസ്റ്റർ ആരാധനകളിൽ പങ്കു കൊണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam