ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം; കുവൈത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

Published : Aug 28, 2020, 12:05 PM IST
ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം; കുവൈത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

Synopsis

ചില ഭക്ഷണം കഴിച്ചതിന് ശേഷം ശ്വാസതടസം അനുഭവപ്പെട്ടതായി കാണിച്ച് തുടര്‍ച്ചയായ നാല് ദിവസം കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

കുവൈത്ത് സിറ്റി: ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന പരാതിയെ തുടര്‍ന്ന് കുവൈത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം. ശ്വാസതടസത്തിന് ചികിത്സ തേടിയെത്തിയ തന്റെ മകള്‍ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി സ്വദേശി വനിതയാണ് ജാബിര്‍ അല്‍ അലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചത്.

ചില ഭക്ഷണം കഴിച്ചതിന് ശേഷം ശ്വാസതടസം അനുഭവപ്പെട്ടതായി കാണിച്ച് തുടര്‍ച്ചയായ നാല് ദിവസം കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശരിയായ വിധത്തില്‍ രോഗനിര്‍ണയം നടത്തുകയോ വിശദമായ ടെസ്റ്റുകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് പരാതി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; കുവൈത്തിൽ കണ്ടെത്തിയത് ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം, രണ്ട് കിലോ മയക്കുമരുന്നും പണവും പിടിച്ചെടുത്തു
സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ വിസക്ക് ഇന്ത്യയിൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി; കേരളത്തിൽ പരീക്ഷാകേന്ദ്രം കൊച്ചിയിൽ