
റിയാദ്: വീടുകള്‍ തോറും കയറിയിറങ്ങി കൊവിഡ് 19 പരിശോധന നടത്തിയ വിദേശികളെ സൗദിയില്‍ പിടികൂടി. ആരോഗ്യമന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും സംയുക്തമായാണ് ഇവരെ പിടികൂടിയത്. ഈജിപ്തുകാരനായ ഫാര്‍മസിസ്റ്റാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
വീടുകളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും സന്ദര്‍ശിച്ച് ലൈസന്‍സില്ലാത്ത ഉപകരണം ഉപയോഗിച്ചാണ് സംഘം പരിശോധന നടത്തിയിരുന്നത്. 10 മിനിറ്റിനകം കൊവിഡ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
250 റിയാല്‍ വീതമായിരുന്നു ടെസ്റ്റിനുള്ള ഫീസായി സംഘം ഈടാക്കിയിരുന്നത്. കോവിഡ് 19 എന്ന് രേഖപ്പെടുത്തിയ ഉപകരണം സംഘത്തില്‍ നിന്ന് കണ്ടെത്തി. ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തര്‍ക്കും മാത്രം ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ലൈസന്‍സുള്ള ഉപകരണമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam