ഷാര്‍ജയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊവിഡ് പരിശോധന

By Web TeamFirst Published Jul 24, 2020, 12:00 PM IST
Highlights

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഷാര്‍ജ മെഡിക്കല്‍ ഡിസ്ട്രിക്ടും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. 

ഷാര്‍ജ: ഷാര്‍ജയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി അധികൃതര്‍. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്‍സസിന്റെ (എസ്.ഡി.എച്ച്.ആര്‍) നേതൃത്വത്തില്‍ സൗജന്യമായാണ് കൊവിഡ് പരിശോധന നടത്തുന്നത്. പരമാവധി നേരത്തെ വൈറസ് ബാധ കണ്ടെത്തി വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഷാര്‍ജ മെഡിക്കല്‍ ഡിസ്ട്രിക്ടും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. സ്വദേശികളും പ്രവാസികളുമായ സര്‍ക്കാര്‍ ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്കായി ഷാര്‍ജയിലെ എക്സ്‌പോ സെന്റര്‍, ഷാര്‍ജ ഗോള്‍ഫ് ആന്റ് ഷൂട്ടിങ് ക്ലബ് എന്നിവിടങ്ങളില്‍ സജ്ജീകരിച്ച സെന്ററുകളിലായിരിക്കും പരിശോധന നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

click me!