പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ഉമ്മുല്‍ഖുവൈന്‍ അധികൃതര്‍

By Web TeamFirst Published Feb 6, 2021, 7:36 PM IST
Highlights

കീഴിലുള്ള എല്ലാ മെഡിക്കല്‍ സെന്ററുകളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് പരിശോധന നടത്തുകയെന്ന് ഉമ്മുല്‍ഖുവൈന്‍ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് 19 പിസിആര്‍ പരിശോധന സൗജന്യമായി നല്‍കുമെന്ന് ഉമ്മുല്‍ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ട് പ്രൈമറി ഹൈല്‍ത്ത് കെയര്‍ വകുപ്പ് അറിയിച്ചു. വകുപ്പിന് കീഴിലുള്ള എല്ലാ മെഡിക്കല്‍ സെന്ററുകളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് പരിശോധന നടത്തുകയെന്ന് ഉമ്മുല്‍ഖുവൈന്‍ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന കര്‍ശനമാക്കിയതായി അടിയന്തര നിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു. 

അതേസമയം യുഎഇയില്‍ ഇന്ന് 3,276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 4,041 പേര്‍ രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. പുതിയതായി നടത്തിയ 1,50,706 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,23,402 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 3,01,081 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 914 പേരാണ് മരണപ്പെട്ടത്. 21,407 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!