ബലിപെരുന്നാള്‍; ഷാര്‍ജയില്‍ മൂന്ന് ദിവസം പാര്‍ക്കിങ് സൗജന്യം

Published : Jul 14, 2021, 09:59 AM IST
ബലിപെരുന്നാള്‍; ഷാര്‍ജയില്‍ മൂന്ന് ദിവസം പാര്‍ക്കിങ് സൗജന്യം

Synopsis

ജൂലൈ 20 മുതല്‍ 22 വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. അറഫാ ദിനമായ ജൂലൈ 19ന് പാര്‍ക്കിങ് സൗജന്യമായിരിക്കില്ലെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

ഷാര്‍ജ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ മൂന്നു ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ബലിപെരുന്നാളിന് ആദ്യ മൂന്ന് ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂലൈ 20 മുതല്‍ 22 വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. അറഫാ ദിനമായ ജൂലൈ 19ന് പാര്‍ക്കിങ് സൗജന്യമായിരിക്കില്ലെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. ആഴ്ചയില്‍ ഏഴു ദിവസവും പാര്‍ക്കിങ് ഫീസ് നല്‍കേണ്ട, നീല നിറത്തില്‍ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഏരിയയില്‍ പാര്‍ക്കിങ് സൗജന്യം ബാധകമല്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

46 വർഷത്തെ പ്രവാസം, ഒടുവിൽ വിയർപ്പൊഴുക്കിയ മണ്ണിൽ തന്നെ അന്ത്യവിശ്രമം; കിളിമാനൂർ സ്വദേശി സൗദിയിൽ മരിച്ചു
ഭാര്യയുടെ ഒന്നാം ചരമവാർഷികത്തിൽ ശ്രീകുമാറും മടങ്ങി; പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി ബിസിനിസുകാരന്റെ വിയോഗം