ഒമാനില്‍ ഇന്ധന വില വര്‍ധിക്കും

By Web TeamFirst Published Sep 30, 2021, 6:39 PM IST
Highlights

സെപ്റ്റംബര്‍ മാസത്തെ വിലയെ അപേക്ഷിച്ച് എം 91 പെട്രോളിന് മൂന്ന്  ബൈസയുടെയും എം 95 പെട്രോളിനു രണ്ട് ബൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്.

മസ്‌കത്ത്: ഒമാനില്‍ 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോളിന് 229  ബൈസയും എം 95 പെട്രോളിന് 239  ബൈസയുമാണ്  ലിറ്ററിന് വില.

ഡീസല്‍ വില ലിറ്ററിന് 258 ബൈസയുമായിരിക്കും ഒക്ടോബര്‍ മാസത്തെ വില. സെപ്റ്റംബര്‍ മാസത്തെ വിലയെ അപേക്ഷിച്ച് എം 91 പെട്രോളിന് മൂന്ന്  ബൈസയുടെയും എം 95 പെട്രോളിനു രണ്ട് ബൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒരു ലിറ്ററിന് മുകളില്‍ പതിനൊന്നു ഒമാനി ബൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

 

ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം

ഒമാനില്‍ ഇന്ന് 31 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍പറയുന്നു. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്താത്തത് ആശ്വാസകരമായി. രാജ്യത്ത് ഇതുവരെ 3,03,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,97,832 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 4096 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. നിലവിലെ കണക്കുകള്‍ പ്രകാരം 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

click me!