
ദുബൈ: യുഎഇയിൽ റെക്കോര്‍ഡിട്ട് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 422.75 ദിര്‍ഹമാണ് തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 456.75 ദിര്‍ഹവും രേഖപ്പെടുത്തി. വാരാന്ത്യത്തിലെ സ്വര്‍ണവിലയില്‍ നിന്ന് 3 ദിര്‍ഹമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ആഴ്ച 24 കാരറ്റ് സ്വർണത്തിന് 452.25 ദിർഹവും, 22കാരറ്റ് സ്വർണത്തിന് 418.75 ദിർഹവുമായിരുന്നു രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3,798.73 ഡോളറിലേയ്ക്ക് കുതിച്ചുയർന്നു. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ശക്തമായ ഡിമാൻഡും മൂലമാണ് സ്വർണവില ഉയർന്നത്. ഇത് തുടര്‍ച്ചയായ ആറാമത്തെ ആഴ്ചയാണ് സ്വര്‍ണവില വര്‍ധന രേഖപ്പെടുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam